Type Here to Get Search Results !

Bottom Ad

പെര്‍ഡാല ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്ന പണം സമീപത്തെ പറമ്പില്‍ നിന്നും കുഴിച്ചെടുത്തു

ബദിയടുക്ക (www.evisionnews.in): പെര്‍ഡാല ഉദനേശ്വര ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ പണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ അറസ്റ്റിലായ പെര്‍ഡാല, ശാന്തിപ്പള്ളത്തെ വെങ്കപ്പ നായിക്(27) നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 12,088 രൂപ കണ്ടെത്തിയത്. 

പത്ത്, അഞ്ച്, രണ്ട്, ഒന്ന് രൂപ നാണയങ്ങളാണ് ക്ഷേത്രത്തില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടെ ഉദനേശ്വര ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ട 60000 രൂപയില്‍ 50088 രൂപയും വീണ്ടെടുക്കാന്‍ കഴിഞ്ഞതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 28ന് രാത്രിയിലാണ് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലെ ആറു ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തത്. 

സംഭവത്തില്‍ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വെങ്കപ്പ നായിക് കഴിഞ്ഞ ദിവസം രാത്രിയില്‍ പിടികൂടിയിരുന്നു. ബേക്കല്‍ കോട്ടയില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട വെങ്കപ്പനായിക്കിനെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്ര കവര്‍ച്ചക്കാരനാണെന്ന് വ്യക്തമായത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ഭാണ്ഡക്കെട്ടില്‍ നിന്ന് 38000 രൂപയും കണ്ടെത്തിയിരുന്നു.


Keywords; Kasaragod-news-police-temple-perdala

Post a Comment

0 Comments

Top Post Ad

Below Post Ad