Type Here to Get Search Results !

Bottom Ad

സ്ഥാനമാനങ്ങള്‍ വേണ്ട, പാര്‍ട്ടിയുടെ ഭടനായി തുടരാം ; സിപിഎമ്മിനോട് നികേഷ്


തിരുവനന്തപുരം (www.evisionnews.in): സര്‍ക്കാര്‍ നല്‍കുന്ന ഒരു സ്ഥാനമാനവും വേണ്ടെന്നും തനിക്ക് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണു താല്‍പര്യമെന്നും അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്‌കുമാര്‍. സി.പി.എം കണ്ണൂര്‍ ജില്ലാനേതൃത്വത്തെയാണ് നികേഷ് തന്റെ നിലപാട് അറിയിച്ചത്. 

കെ.ടി.ഡി.സി. അധ്യക്ഷസ്ഥാനത്തേക്കു നികേഷിനെയാണു സി.പി.എം. നേതൃത്വം ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ സ്ഥാനമാനങ്ങള്‍ വേണ്ടെന്ന നികേഷിന്റെ നിലപാടിനെ തുടര്‍ന്ന് തല്‍സ്ഥാനം മുന്‍മന്ത്രിയു നിയമസഭാ സ്പീക്കറുമായിരുന്ന എം. വിജയകുമാറിനു നല്‍കുകയായിരുന്നു. 

സംസ്ഥാനത്തു ബോര്‍ഡ്, കോര്‍പറേഷന്‍ പുനഃസംഘടനയ്ക്കു തുടക്കമിട്ടതോടെ സ്ഥാനമോഹികളുടെ തള്ളിക്കയറ്റമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരും സീറ്റ് കിട്ടാത്തവരുമായ നിരവധി നേതാക്കളെ തൃപ്തിപ്പെടുത്താനുള്ള തത്രപ്പാടിലാണ് ഇടതുമുന്നണി. മന്ത്രിമാരുടെയും ഉന്നതനേതാക്കളുടെയും ബന്ധുക്കള്‍ വിവിധ കസേരകള്‍ ലക്ഷ്യമിട്ടു രംഗത്തുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad