Type Here to Get Search Results !

Bottom Ad

കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മലയാളം അധ്യാപകരുടെ ഒഴിവില്‍ നിയമിച്ചത് അറബി അധ്യാപകരെയെന്ന് സുഗതകുമാരി


തിരുവനന്തപുരം (www.evisionnews.in): യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂളുകളില്‍ മലയാളം അധ്യാപകരുടെ ഒഴിവില്‍ നിയമിച്ചത് അറബി അധ്യാപകരെയെന്ന് സുഗതകുമാരി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരായ വംശീയ പരാമര്‍ശം നടത്തിയ ബി.ജെ.പി മുഖപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുഗത കുമാരിയുടെ ഈ പരാമര്‍ശം.

മലയാളം എഴുതാന്‍ പോലും അറിയാത്ത അറബി മാത്രം അറിയാവുന്ന ആളുകളെയാണ് നിയമിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നിയമനമെന്നാണറിയാന്‍ കഴിഞ്ഞതെന്നും സുഗതകുമാരി ആരോപിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രിമനല്‍ പശ്ചാത്തലമുള്ളവരും വിദ്യാഭ്യാസമില്ലാത്തവരാണെന്നും ഇത്തരം തൊഴിലാളികളുടെ ക്രമാതീതമായ കുടിയേറ്റമാണ് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്നും അഭിമുഖത്തില്‍ സുഗതകുമാരി പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.

സുഗതകുമാരിയുടെ പരാമര്‍ശത്തിനെതിരെ നവമാധ്യമങ്ങളില്‍ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അഭിമുഖം വിവാദമായതോടെ 'അത് എന്റെ ഭാഷയല്ല' എന്ന തലക്കെട്ടില്‍ സുഗതകകുമാരി മാതൃഭൂമിയില്‍ ഒരു വിശദീകരണക്കുറിപ്പ് നല്‍കിയിരുന്നു. 'തന്റെ ഭാഷ ഇതല്ല' എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും താന്‍ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സുഗത കുമാരി പറഞ്ഞിരുന്നു. എന്നാല്‍ ബി.ജെ.പി പത്രത്തില്‍ ലീല മേനോനുമായുള്ള അഭിമുഖത്തില്‍ സുഗത കുമാരി പറഞ്ഞത് തന്നെയാണ് 'കേട്ടതും കേള്‍ക്കേണ്ടതും' പംക്തിയില്‍ പ്രസിദ്ധീകരിച്ചിരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad