കാസര്‍കോട് (www.evisionnews.in): ഉത്തരകേരളത്തിലെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന്റെയും സ്ഥാപക നേതാക്കളിലൊരാളായ കെ. മാധവേട്ടന്റെ ദേഹവിയോഗത്തില്‍ സി.പി.ഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു. കോണ്‍ഗ്രസ് വളണ്ടിയറായി പൊതുപ്രവര്‍ത്തന രംഗത്തു വന്ന മാധവേട്ടന്‍ ദേശീയ സ്വാതന്ത്ര്യത്തിനായി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തുകയും കോണ്‍ഗ്രസിലെ ഇടതുപക്ഷത്തെത്തുകയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ കമ്മ്യൂണിസ്റ്റായി തീരുകയും ചെയ്തു.
വന്‍കിട ജന്മി കുടുംബത്തില്‍ ജനിച്ച മാധവേട്ടന്‍ സ്വന്തം വര്‍ഗ്ഗത്തിന്റെ എല്ലാ സമൃദ്ധികളും വിട്ടെറിഞ്ഞ് വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുകയും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിലൂടെ ജന്മിത്ത ചൂഷണവ്യവസ്ഥയുടെ അടിച്ചമര്‍ക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിക്കുകയും ചെയ്തത് ഏതൊരു വിപ്ലവകാരിയെയും ആവേശഭരിതരാക്കുന്നതാണ്. നിരോധിക്കപ്പെട്ട വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയില്‍ ഭരണകൂടത്തിന്റെയും ഗുണ്ടകളുടെയും വേട്ടയാടലുകള്‍ നേരിട്ട് ഒളിവുമാടങ്ങളിലും ജയിലറകളിലും നരകയാതനകള്‍സഹിച്ച് ദീര്‍ഘകാലം കഴിച്ചുകൂട്ടിയ മാധവേട്ടന്‍ വിപ്ലവകാരികളുടെ അപൂര്‍വ്വമാതൃകയായിരുന്നുവെന്നും ജില്ലാ കൗണ്‍സില്‍ അനുസ്മരിച്ചു.
Post a Comment
0 Comments