Type Here to Get Search Results !

Bottom Ad

രാജ്യത്തെ 8.4 കോടി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല, പിഞ്ചുകുഞ്ഞുങ്ങളും ബാലവേലയില്‍


ന്യൂഡല്‍ഹി (www.evisionnews.in): രാജ്യത്തെ 8.4 കോടി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെന്ന് റിപ്പോര്‍ട്ട്. 2011ലെ സെന്‍സസിലെ ഈയിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരമാണിത്. 78 ലക്ഷം കുട്ടികള്‍ ഉപജീവനത്തിനായി ബാലവേലയില്‍ ഏര്‍പ്പെടുന്നതായും കണക്കുകള്‍ പറയുന്നു. ബാലവേല ചെയ്യുന്ന കുട്ടികളില്‍ ആറു വയസ് പ്രായമുള്ളവര്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡാറ്റ വ്യക്തമാക്കുന്നു. ഇതില്‍ 68 ശതമാനം കുട്ടികളും കാര്‍ഷിക, മറ്റുമേഖലകളിലാണ് ജോലി ചെയ്യുന്നത്. ഈ കുട്ടികള്‍ വ്യത്യസ്ത വ്യവസായ ശാലകളില്‍ അവിദഗ്ധ ജോലിയിലും ഏര്‍പ്പെടുന്നതായി സര്‍വേയില്‍ കണ്ടെത്തി. വിദ്യാഭ്യാസത്തിനുള്ള അവകാശമുള്ള പ്രായപരിധിയില്‍ വരുന്ന 8.4 കോടി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെന്നും കണക്കുകള്‍ പറയുന്നു.

Keywords: National-news-survay-school-

Post a Comment

0 Comments

Top Post Ad

Below Post Ad