Type Here to Get Search Results !

Bottom Ad

ഗുണ്ടാപ്പക: കാലടിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി


കൊച്ചി (www.evisionnews.in): കാലടിയില്‍ യുവാവിനെ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി. കൈപ്പട്ടൂര്‍ സ്വദേശി സനലിനാ (33)ണ് വെട്ടേറ്റു മരിച്ചത്. രാവിലെ ഏഴു മണിയോടെ കാലടി സംസ്‌കൃത സര്‍വകലാശാല റോഡില്‍ പുത്തന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ബൈക്കില്‍ വരികയായിരുന്ന സനലിനെ കാറിലെത്തിയ മൂന്നംഗ ഗുണ്ടാസംഘം വെട്ടിവീഴ്ത്തി കടന്നുകളഞ്ഞു. സനലും പഴയൊരു ഗുണ്ടാ നേതാവായിരുന്നെന്നും പോലീസ് അറിയിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സനലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കാലടി ഈഞ്ചല്‍ ഹൗസില്‍ ദേവസിക്കുട്ടിയുടെ മകനാണ് സനല്‍.

Keywords: Kerala-kochi-kaladi-man-murder
Tags

Post a Comment

0 Comments

Top Post Ad

Below Post Ad