കാസര്‍കോട് (www.evisionnews.in: കേരളത്തില്‍ നൂറു ദിവസത്തെ ഇടതുഭരണം കൊണ്ട് അറുപത്തി മൂന്ന് കൊലപാതകം നടന്നു എന്നതാണ് ഭരണ നേട്ടമെന്നും കേന്ദ്രത്തില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റും കേരളത്തില്‍ വര്‍ഗ്ഗ ഫാസിസ്റ്റും ഭരണം നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ കൊലപാതകം നടത്താനാണ് ഭരണാധികാരികള്‍ ആഹ്വാനം ചെയ്യുന്നതെന്നും അതു കൊണ്ടുതന്നെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കയാണെന്നും കെ. സുധാകരന്‍ പറഞ്ഞു. കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയിലെ പ്രശ്‌നം തീര്‍ക്കാന്‍ വേണ്ടിയാണ് വി.എസിനെ ഭരണ പരിഷ്‌കരണ ചെയര്‍മാന്‍ എന്ന സ്ഥാനം നല്‍കി മൂലക്കിരുത്തിയത്. വി.എസിന് സൗകര്യമുള്ള ഓഫീസ് നല്‍കാന്‍ പോലും മുഖ്യമന്ത്രി തയാറല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവന്യൂ വകുപ്പ് ജീവനക്കാരന്‍ പോള്‍ തോമസിന്റെ ആത്മഹത്യയില്‍ ലാന്റ് റവന്യൂ കമ്മീണര്‍ക്കും ജില്ലാ കലക്ടര്‍ക്കും എ.ഡി.എം എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡണ്ട് പി.കെ ഫൈസല്‍, കോണ്‍ഗ്രസ് നേതാവ് മൊയ്തീന്‍ കുട്ടി ഹാജി, മണ്ഡലം പ്രസിഡണ്ട് കെ.കൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് പെരിങ്ങാനം സ്വാഗതവും ജില്ലാ ട്രഷറര്‍ ലോകേഷ് എം.ബി ആചാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് വി. ദാമോദരന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് എന്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്യ്തു. സംഘടനാ ചര്‍ച്ചയില്‍ ജില്ലാ വൈസ്. പ്രസിഡണ്ട് സുരേഷ് കൊട്രച്ചാലിന്റെ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി പ്രസംഗിച്ചു. യാത്രയയപ്പ് സൗഹൃദ സമ്മേളനത്തില്‍ ജില്ലാ വൈസ്. പ്രസിഡണ്ട് എ. ജോസ് കുട്ടിയുടെ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എന്‍ രവികുമാര്‍ ഉപഹാര വിതരണം നടത്തി.
Post a Comment
0 Comments