Type Here to Get Search Results !

Bottom Ad

സി.പി.സി.ആര്‍.ഐയിലെ നിയമനത്തില്‍ അട്ടിമറി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അന്വേഷണത്തിന് നിര്‍ദ്ദേശം


കാസര്‍കോട് (www.evisionnews.in): സി.പി.സി.ആര്‍.ഐയിലെ എല്‍.ഡി ക്ലര്‍ക്കുമാരുടെ നിയമനത്തില്‍ ജനാധിപത്യ രീതിയിലുള്ള മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനുള്ള ഉത്തരവായി. സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം നല്‍കി. 

സാമൂഹ്യ പ്രവര്‍ത്തകനായ കണ്ണൂര്‍ ചിറക്കലിലെ സി. മോഹനന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിര്‍ദേശം. സി.ബി.ഐ, കേന്ദ്ര വിജലന്‍സ് എന്നിവക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. എല്‍.ഡി.സി നിയമനത്തില്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തടഞ്ഞ് സ്വന്തക്കാരെ തിരുകി കയറ്റിയത് വന്‍ വിവാദമായിരുന്നു എല്‍.ഡി.സി നിയമനത്തില്‍ വന്‍ അഴിമതി നടന്നതായി ഉദ്യോഗാര്‍ത്ഥികളും പരാതി നല്‍കിയിരുന്നു. 

മൂന്നുവര്‍ഷം മുമ്പാണ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്താന്‍ അഖിലേന്ത്യാ തലത്തില്‍ അപേക്ഷ ക്ഷണിച്ചത്. റിസര്‍വേഷന്‍ കാറ്റഗറി ഒഴിച്ചു തെരഞ്ഞെടുക്കപ്പെട്ടവരാരും കേരളത്തില്‍ നിന്നുള്ളവരല്ലെന്നതാണ് ഇതു വിവാദമാകാന്‍ കാരണം. സുതാര്യത ഉറപ്പു വരുത്തി തയാറാക്കിയ റാങ്കു ലിസ്റ്റാണിതെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. എന്നാല്‍ സംവരണേതര വിഭാഗത്തില്‍ നിന്നും നിയമിക്കപ്പെട്ട അഞ്ചുപേരും ഉത്തരേന്ത്യക്കാരായതാണ് നിയമനം സംബന്ധിച്ച സംശയത്തിനിടയാകിയത്. 

Keywords: Kasaragod-news-kannur-office-ldc-cpcri

Post a Comment

0 Comments

Top Post Ad

Below Post Ad