Type Here to Get Search Results !

Bottom Ad

സ്വാശ്രയ പ്രശ്‌നം: പ്രതിപക്ഷം നടുത്തളത്തില്‍: മൂന്നു എം.എല്‍.എമാര്‍ നിരാഹരസമരം നടത്തും


തിരുവനന്തപുരം (www.evisionnews.in): സ്വാശ്രയ കോളജ് പ്രശ്‌നം ഉയര്‍ത്തി മൂന്നാം ദിവസവും നിയമസഭയില്‍ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തില്‍ പ്രതിഷേധിച്ചു. ഇതേതുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.


സ്പീക്കര്‍ക്കെതിരെ ഇന്നലെ മുതല്‍ ആരംഭിച്ച മുദ്രാവാക്യങ്ങള്‍ ഇന്നും ശക്തമായിട്ടുണ്ട്. സാറെ, സാറെ സ്പീക്കര്‍ സാറെ പിണറായിയെ പേടിക്കാന്‍ നിങ്ങള്‍ക്കില്ല അവകാശം എന്നായിരുന്നു പ്രതിപക്ഷ എംഎല്‍എമാരുടെ മുദ്രാവാക്യങ്ങള്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി ഫാന്‍സ് അസോസിയേഷന്‍ മെമ്പര്‍ ആണെന്ന് കഴിഞ്ഞ ദിവസം ഷാഫി പറമ്പില്‍ എം.എല്‍.എ ആരോപിച്ചിരുന്നു. 

യൂത്ത് കോണ്‍ഗ്രസ് നടത്തിയിരുന്ന സമരം യു.ഡി.എഫ് ഏറ്റെടുത്തതിന്റെ ഭാഗമായി നിയമസഭക്ക് അകത്തേക്കും നിരാഹാര സമരം വ്യാപിപ്പിക്കാനും തീരുമാനമായി. ഇതേതുടര്‍ന്ന് മൂന്നു എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ നിരാഹാരസമരം പ്രഖ്യാപിച്ചു. ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, ഷാഫി പറമ്പില്‍ എന്നിവര്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. മുസ്ലിം ലീഗ് എ.എല്‍.എമാരായ എന്‍. ഷംസുദ്ദീന്‍, കെ.എ ഷാജി എന്നീ എം.എല്‍.എമാര്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അനുഭാവ സത്യഗ്രഹവും നടത്തും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad