തിരുവനന്തപുരം (www.evisionnews.in): ഇടതു സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം കാട്ടിയെന്നാരോപിച്ച് തിരുവനന്തപുരം ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താലില്‍ ബസുകള്‍ക്ക് നേരെ കല്ലേറും ബസ് തടയലുമുണ്ടായതിനെ തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകള്‍ തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. കാട്ടാക്കട കിള്ളിയിലാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരുടെ കല്ലേറുണ്ടായത്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന സര്‍വീസുകളും യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടയുകയാണ്. തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ നിന്നും കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം.
അതിനിടെ ബുധനാഴ്ച നടത്താനിരുന്ന ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ കെമിസ്ട്രി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകള്‍ ഒക്ടോബര്‍ നാലിന് നടത്തുമെന്ന് ഹയര്‍സെക്കണ്ടറി പരീക്ഷാ ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. സമയക്രമത്തില്‍ മാറ്റമുണ്ടാകില്ല.

Post a Comment
0 Comments