ചെറുവത്തൂര്‍ (www.evisionnews.in): കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ദേശീയപാതയില്‍ ഗതാഗതം അരമണിക്കൂറോളം സ്തംഭിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെ മയ്യിച്ച ദേശീയപാതയിലാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസും കാറുമാണ് കൂട്ടിയടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കിങ്കിലും അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ ജീവനക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് റോഡില്‍ ട്രാഫിക് ജാം അനുഭവപ്പെടാനിടയായി. ഇരുഭാഗങ്ങളിലും ഒരു കിലോമീറ്ററിലധികം ദൂരത്തില്‍ വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടു. മയിച്ചയിലും പരിസരങ്ങളിലുമായി വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും പോലീസിന്റെ അടിയന്തിരശ്രദ്ധ ഈ ഭാഗത്ത് പതിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment
0 Comments