Type Here to Get Search Results !

Bottom Ad

വിവാഹ അനാചാരങ്ങള്‍ നിയന്ത്രിക്കാന്‍ മതനേതാക്കള്‍ ആത്മാര്‍ത്ഥമായി ഇടപെടണം- അസീസ് കടപ്പുറം.


കാസര്‍കോട്.(www.evisionnews.in)വിവാഹത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ നിയന്ത്രിക്കുവാന്‍ മതനേതാക്കള്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്ന് ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം. ഇവിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജമാഅത്ത് പരിധികളിലും ഇതിനെതിരെ കര്‍ശനമയ നിയമം കൊണ്ടുവരണം. സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ നേതാക്കള്‍ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അനാചാരങ്ങള്‍ക്കെതിരെ പ്രസംഗിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുന്ന പലരും സ്വന്തം വീടുകളില്‍ വിവാഹം അത്യധികം ആര്‍ഭാടത്തോടെയാണ് നടത്തുന്നത്. വേലി തന്നെ വിളവു തിന്നുന്ന ഇത്തരം അവസ്ഥ അവസാനിപ്പിക്കണമെന്നും വാക്കുകളിലല്ല, പ്രവൃത്തികളിലാണ് മാതൃകയാവേണ്ടതെന്നും അസീസ് കടപ്പുറം കൂട്ടിച്ചേര്‍ത്തു.

keywords :marriage-debt-kasaragod-azeez-kadapuram

Post a Comment

0 Comments

Top Post Ad

Below Post Ad