മുസ്തഫ മച്ചിനടുക്കം
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ അനുസ്മരണ ദിനമാണ് സെപ്തംബര്‍ 28. 1983ല്‍ കേരളത്തിന്റെ ഉപ മുഖ്യ മന്ത്രിയായിരിക്കെയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത് .1927 ജൂലൈ പതിനഞ്ചിന് നാട്ടു വൈദ്യനായ പയ്യംപുനത്തില്‍ ആലി മുസ്ലിയാരുടെയും മാറിയുമ്മയുടെയും പുത്രനായി ദരിദ്ര കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മണ്മറഞ്ഞ് 33 വര്‍ഷം കഴിഞ്ഞിട്ടും ഒളിമങ്ങാത്ത ഓര്‍മകളായി പൊതുസമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വ്യക്തിത്വം സി എച്ചി നെപ്പോലെ വേറെ കാണില്ല. ഒരിക്കല്‍പോലും അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയോ ചെയ്യാത്ത ഇന്നത്തെ ഇളംതലമുറ പോലും സി.എച്ച് എന്ന രണ്ടക്ഷരത്തെ ആവേശത്തോടെ അഭിമാനത്തോടെ ഓര്‍ക്കുന്നങ്കില്‍ അത് അദ്ദേഹം തലമുറകള്‍ക്കായി ചെയ്തുവെച്ചുപോയ ഉപകാരത്തിന്റെ അണയാതെ നില്‍ക്കുന്ന ജ്വലിക്കുന്ന ഓര്‍മ്മകള്‍ തന്നെയാണ്.(www.evisionnews.in)
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ അനുസ്മരണ ദിനമാണ് സെപ്തംബര്‍ 28. 1983ല്‍ കേരളത്തിന്റെ ഉപ മുഖ്യ മന്ത്രിയായിരിക്കെയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത് .1927 ജൂലൈ പതിനഞ്ചിന് നാട്ടു വൈദ്യനായ പയ്യംപുനത്തില്‍ ആലി മുസ്ലിയാരുടെയും മാറിയുമ്മയുടെയും പുത്രനായി ദരിദ്ര കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മണ്മറഞ്ഞ് 33 വര്‍ഷം കഴിഞ്ഞിട്ടും ഒളിമങ്ങാത്ത ഓര്‍മകളായി പൊതുസമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വ്യക്തിത്വം സി എച്ചി നെപ്പോലെ വേറെ കാണില്ല. ഒരിക്കല്‍പോലും അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയോ ചെയ്യാത്ത ഇന്നത്തെ ഇളംതലമുറ പോലും സി.എച്ച് എന്ന രണ്ടക്ഷരത്തെ ആവേശത്തോടെ അഭിമാനത്തോടെ ഓര്‍ക്കുന്നങ്കില്‍ അത് അദ്ദേഹം തലമുറകള്‍ക്കായി ചെയ്തുവെച്ചുപോയ ഉപകാരത്തിന്റെ അണയാതെ നില്‍ക്കുന്ന ജ്വലിക്കുന്ന ഓര്‍മ്മകള്‍ തന്നെയാണ്.(www.evisionnews.in)
സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരളം കണ്ട മികച്ച ഭരണാധികാരിയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടത്തിയ സേവനങ്ങള്‍ വിലമതിക്കാനാവാത്തതായിരുന്നു. എഴുപതുകളില്‍ കേരളത്തിന്റെ ഭീഷണിയായി രംഗത്ത് വന്ന നക്‌സല്‍ പോരാളികളെ ധീരതയോടെ നേരിട്ട ആഭ്യന്തരമന്ത്രിയായിരുന്നു സി.എച്ച്എം പി മാര്‍ക്കും എം എല്‍ എ മാര്‍ക്കും പ്രാദേശിക ഫണ്ടില്ലാതിരുന്ന കാലഘട്ടത്തില്‍ എം എല്‍ എ റോഡ് എന്ന പേരില്‍ 140 നിയോജക മണ്ഡലങ്ങളിലും പ്രത്യേക പദ്ധതി കൊണ്ട് വന്നതും സി എച്ച് എന്ന പൊതുമരാമത്ത് മന്ത്രിയായിരുന്നു.മുസ്ലിം ലീഗ് പ്രസ്ഥാനം ഒരു പാട് മഹാന്മാരായ നേതാക്കളാല്‍ നേതൃ സമ്പന്നമായിരുന്നു.പക്ഷെ സി എച്ചിനെ പോലൊരാള്‍ സി എച്ച്് മാത്രമായിരുന്നു.കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ എത്തിയ സി.എച്ച് മുഹമ്മദ് കോയയുടെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത് നഗരസഭാ വാര്‍ഡ് കൗണ്‍സിലറായാണ്. 1952 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നഗരസഭയിലെ കുറ്റിച്ചിറ വാര്‍ഡിലാണ് സി.എച്ച് ആദ്യം മല്‍സരിച്ചത്. രാഷ്ട്ര തന്ത്രജ്ഞന്‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനായ സി.എച്ച് മുഹമ്മദ് കോയ മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും ആവേശമാണ്.
1955 ല്‍ സി.എച്ചിന്റെ രണ്ടാം മല്‍സരം തൊട്ടടുത്ത പരപ്പില്‍ വാര്‍ഡിലായിരുന്നു. ഇടതുപക്ഷം പിന്തുണച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അപ്പക്കോയയും സി.എച്ചും തമ്മില്‍ നടന്ന മല്‍സരം കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് കുത്തകയായ പരപ്പില്‍ വാര്‍ഡില്‍ സിഎച്ച് അട്ടിമറി വിജയം നേടി. 44 വോട്ടിന്റെ ഭൂരിപക്ഷം. ആറു പതിറ്റാണ്ട് മുന്‍പ് സി.എച്ച് മല്‍സരിച്ച തദ്ദേശ തെരഞ്ഞെടുപ്പിലെ ആവേശത്തെക്കുറിച്ച് പറയാന്‍ കുറ്റിച്ചിറയിലെ പഴയ തലമുറക്ക് ഇന്നും വലിയ താല്‍പര്യമാണ്. നിയമസഭാ സ്പീക്കര്‍, വിദ്യാഭ്യാസ മന്ത്രി , മുഖ്യമന്ത്രി തുടങ്ങിയ വലിയ പദവികള്‍ വഹിച്ച സി.എച്ച് മുഹമ്മദ് കോയയുടെ ജീവിതം ലീഗ് അണികള്‍ക്ക് മാത്രമല്ല രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്കെല്ലാം പാഠങ്ങള്‍ നല്‍കുന്നുണ്ട്.
നര്‍മ്മോക്തി കലര്‍ന്ന അദ്ദേഹത്തിന്റെ പ്രസംഗം എതിരാളികള്‍ക്ക് ചുട്ട മറുപടി നല്കുന്നതുമായിരുന്നു. കേരളത്തില്‍ അറബി ഭാഷ അധ്യാപകരെ നിയമിച്ചപ്പോള്‍ കുട നന്നാക്കുന്നവരെയും ചെരുപ്പുകുത്തികളെയും വരെ സി എച്ച് അറബി മാഷന്മാരാക്കി എന്ന ആക്ഷേപത്തെ അദ്ദേഹം ചിരിച്ചു തള്ളി.ബാഫഖി തങ്ങളുടെ മൊട്ടത്തലയില്‍ ഐ ആര്‍ എട്ട് ( നെല്‍വിത്ത് ) മുളപ്പിക്കും എന്ന് മുദ്രാവാക്യം വിളിച്ചവരോട് പാറ പോലെ ഉറച്ച ബാഫഖി തങ്ങളുടെ മൊട്ടത്തലയിലല്ല അത് മുളപ്പിക്കാന്‍ പറ്റിയ സ്ഥലം വേറെയാണെന്നും സി എച്ച് നിയമസഭയില്‍ അര്‍ത്ഥഗര്‍ഭമായി പറഞ്ഞുവെച്ചു. (www.evisionnews.in)
അദ്ദേഹം ആഭ്യന്തരമന്ത്രി ആയിരിക്കെ പോലീസ് മര്‍ദ്ദനത്തിന്റെ തെളിവുമായി ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായി നിയമസഭയിലെത്തിയ കെ ആര്‍ ഗൗരിക്ക് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു. ' പോലീസിന്റെ ലാത്തി വെള്ളക്കടലാസില്‍ വരയിടാനുള്ള റൂളുവടിയല്ല, മറിച്ചു അത് അക്രമകാരികളെ നേരിടാനുള്ള ആയുധം തന്നെയാണ് മാത്രവുമല്ല ഒരാളെ തല്ലിയാല്‍ ഒടിയുന്ന ലാത്തി കേരളാ പോലീസിന്റെ കൈയിലില്ല ബഹുമാനപ്പെട്ട മെമ്പര്‍ക്ക് ഞാന്‍ ഒരു ലാത്തി തരാം ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനെ തല്ലി ലാത്തി ഒടിയുന്നോ എന്ന് പരീക്ഷിക്കുയുമാവാം ' ഇത് സഭയില്‍ ചിരിപടര്‍ത്തി (നിയമസഭാ രേഖയില്‍നിന്നു ഈ പരാമര്‍ശം പിന്നീട് നീക്കം ചെയ്തു )
എല്ലാറ്റിലുമുപരി സാമൂഹ്യ പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം സ്വസമുദായത്തിന്റെ അവകാശ സമരത്തോടൊപ്പം ഉത്തരവാദിത്വത്തെ കുറിച്ച് കൂടി ബോധ്യപ്പെടുത്താന്‍ സി.ച്ച് മറന്നില്ല. സമൂഹത്തില്‍ നടക്കുന്ന എല്ലാ അനാചാരങ്ങള്‍ക്കുമെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി .ആര്‍ഭാടത്തിനും ധൂര്‍ത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച സി.എച്ച് അരനൂറ്റാണ്ട് മുമ്പേ മാപ്പിള സ്ത്രീകളോടു പറഞ്ഞ വാക്കുണ്ട്
' നിങ്ങള്‍ പലഹാരത്തിനും സല്‍ക്കാരത്തിനും വേണ്ടി ചിലവഴിക്കന്നതിന്റെ ഒരു പങ്ക് എനിക്ക് തന്നാല്‍ വരുമാനമുള്ള വ്യവസായ സ്ഥാപനം ഉണ്ടാക്കി തരാം ' 1960 കളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ഉണ്ടാവണം എന്നെഴുതിയ സി.എച്ചിന്റെ ദീര്‍ഘ വീക്ഷണം നാം മനസ്സിലാക്കണം. ഗള്‍ഫിന്റെ പള പളപ്പ് മാറുന്ന ഒരു കാലം വരും എന്നും എഴുപതുകളില്‍ അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു എന്നതും അതിശയോക്തിപരമാണ.(www.evisionnews.in)
പട്ടിക്കാട് ജാമിയ നൂരിയ്യ യുടെ സമ്മേളനത്തില്‍ യുവ പണ്ഡിതരോടു നിങ്ങള്‍ ഏട് ചുമക്കുന്ന കഴുതകളെ പോലെ ആവരുത് സമൂഹത്തിലെ തിന്മക്കെതിരെ പൊരുതണമെന്നും സിഎച്ച് ആഹ്വാനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതില്‍ സി എച്ച് കാണിച്ച ഇഛാശക്തി അപാരമാണ്.സമുദായാംഗങ്ങളെ ഉന്നത തസ്തികകളില്‍ നിയോഗിക്കാന്‍ പ്രത്യേക താല്പര്യമെടുത്തിരുന്ന സി എച്ചിന് പക്ഷെ തിരഞ്ഞെടുക്കപെടുന്നവര്‍ അതിനു യോഗ്യരായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു.
സര്‍ക്കാര്‍ ജോലികളില്‍ മുസ്ലിം സമുദായത്തിന് 12% ശതമാനം സംവരണം എന്ന ധീരമായ തീരുമാനം കൂടി അദ്ദേഹം മുന്‍ കയ്യെടുത്തു നടപ്പിലാക്കി. ഒരുപക്ഷെ ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഒരുസംസ്ഥാനത്ത് അങ്ങനെ ഒരു സംവരണം നടപ്പിലാക്കിയത് മഹാനായ സി എച്ച് ആയിരുന്നു.സ്വസമുദായത്തിന്റെ അവകാശ പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോഴും തികഞ്ഞ മതേതര വാദിയായി നില കൊള്ളാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഏറനാട്ടിലെ ഒരുപിടി മണ്ണ് വാരി മണത്ത് നോക്കിയാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്ത മുസ്‌ലിം കേസരികളുടെ രക്തത്തിന്റെ മണമായിരിക്കും ഉണ്ടാവുക. അവരുടെ പിന്മുറക്കാരായ മുസ്‌ലിംകളുടെ ദേശക്കൂറ് അളക്കാന്‍ ' കൂറോ മീറ്റര്‍' തിരഞ്ഞ് നടക്കുന്നവര്‍ ചരിത്രത്തിന്റെ ബാലപാഠമറിയാത്തവരാണ്. ഇങ്ങനെ പ്രസംഗിച്ച സി.എച്ച് കേരള മുസല്‍മാനെ ദേശീയബോധമുള്ളവനാക്കി.
keywords :ch.muhamedkoya-memories-article

Post a Comment
0 Comments