Type Here to Get Search Results !

Bottom Ad

കാസര്‍കോടിനെ അവഗണിച്ച് അതിവേഗ റെയില്‍പാതയുടെ റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് മുന്നില്‍ ?


തിരുവനന്തപുരം (www.evisionnews.in) : കാസര്‍കോടിനെയും, മംഗളൂരുവിനേയും ഒഴിവാക്കിക്കൊണ്ടുള്ള അതിവേഗ റെയില്‍പാതയ്ക്ക് വേണ്ടിയുള്ള ഡി.എം.ആര്‍.സി നടത്തിയ സാധ്യത പഠന റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചതായി അഭ്യൂഹം. 

മണിക്കൂറില്‍ 300-350 കി.മി വേഗതയില്‍ പായുന്ന ട്രെയിന്‍ പദ്ധതിയാണിത്. തിരുവനന്തപുരം കണ്ണൂര്‍ വരെയുള്ള 430 കി.മി ഓടിയെത്താന്‍ വെറും രണ്ട് മണിക്കൂര്‍ മതിയാവും. 9 സ്‌റ്റേഷനുകളുമുണ്ടാകും. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയാല്‍ 10 വര്‍ഷത്തിനകം അതിവേഗപാതയില്‍ ട്രെയിന്‍ ഓടും. പദ്ധതി സ്ഥാപിക്കുന്നതിന് വായ്പയെടുക്കാന്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുമായി ചര്‍ച്ച പുരോഗമിക്കുന്നുണ്ട്.

അതിനിടെ കാസര്‍കോട് ജില്ലയിലെ ബഹുജനരോഷം അവഗണിച്ച് അതിവേഗ റെയില്‍പാത സ്ഥാപിക്കുന്നതിനെതിരെ കഴിഞ്ഞ മാസങ്ങളില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങള്‍ കെട്ടടങ്ങിയ സാഹചര്യത്തിലാണ് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ സാധ്യത പഠന റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചതായി തലസ്ഥാനത്ത് അഭ്യൂഹം പരന്നത്.

keywords: high-speed-rail-project-kasaragod-


Tags

Post a Comment

0 Comments

Top Post Ad

Below Post Ad