Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് തെരുവുനായയുടെ വിളയാട്ടം: കാലിന് കടിയേറ്റ് വൃദ്ധന്‍ ആശുപത്രിയില്‍


കാഞ്ഞങ്ങാട് (www.evisionnews.in): നടുന്നുപോവുകയായിരുന്ന വൃദ്ധനെ തെരുവു നായയുടെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് സ്വദേശി അറുമുഖ (60)നെയാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷന്‍ സമീപത്താണ് സംഭവം. 

കാഞ്ഞാങ്ങാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായയുടെ വിളയാട്ടം ശക്തമായതായി നാട്ടുകാര്‍ പറയുന്നു. നിരവധിയാളുകളാണ് ഇതിനകം തെരുവുനായകളുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം വീട്ടിനകത്തേക്ക് ഓടിക്കയറിയ അകത്ത് ബീഡി തെറുക്കുകയായിരുന്ന വീട്ടമ്മയുടെ കൈ കടിച്ച് പറിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കുണ്ടുംകുഴി പൊന്നാടിയിലെ വാസുദേവയുടെ മകള്‍ വിനോദ (57)യെയാണ് കൈക്കും ദേഹത്തും പരിക്കേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തെരുവുനായയുടെ ആക്രണം രൂക്ഷമായിട്ടും ഇതിനെതിരെ അധികാരികള്‍ ഗൗരവമായി കണ്ട് നടപടികള്‍ ശക്തമാക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. റെയില്‍വെ സ്റ്റേഷന്‍ പരിസരം തെരുവുനായകള്‍ താവളമാക്കിയതോടെ ജീവന്‍ പണയപ്പെടുത്തിയാണ് രാത്രികാലങ്ങളിലും ആളൊഴിഞ്ഞ സമയത്തും കടന്നുപോവുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad