Type Here to Get Search Results !

Bottom Ad

സി.എച്ചിനെ സ്മരിച്ച് എതിര്‍ത്തോട് എം.എസ്.എഫിന്റെ പോസ്റ്റര്‍ പ്രദര്‍ശനം


എതിര്‍ത്തോട് (www.evisionnews.in): മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവുമായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ചരമദിനത്തില്‍ എം.എസ്.എഫിന്റെ പോസ്റ്റര്‍ പ്രദര്‍ശനം വേറിട്ടതായി. എതിര്‍ത്തോട് എം.എസ്.എഫ് കമ്മിറ്റിയാണ് ബസ് സ്റ്റാന്റ് പരിസരത്ത് സി.എച്ചിനെ സ്മരിച്ച് പഴയകാല ഫോട്ടോകളും ലേഖനങ്ങളും ഉള്‍പ്പെടുത്തി പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. 


എം.എസ്.എഫ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. ഷാനിഫ് അഹമ്മദ്, നാഫിഹ്, സി.എ ഖാദര്‍, റിയാസ്, റാഷിദ്, അബ്ഷര്‍, ഖാദര്‍ സംബന്ധിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ രാവിലെ തന്നെ പ്രദര്‍ശനം കാണാനെത്തിയിരുന്നു. പ്രദര്‍ശനം വൈകുന്നേരം വരെ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad