Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവറുടെ പേരില്‍ സിം കാര്‍ഡെടുത്ത രണ്ടു സ്ത്രീകള്‍ക്കെതിരെ കേസ്


ആദൂര്‍ (www.evisionnews.in): ഓട്ടോ ഡ്രൈവറുടെ തിരിച്ചറിയല്‍ കാര്‍ഡ് പ്രൂഫായി ഉപയോഗിച്ച് സിം വാങ്ങിച്ചുവെന്ന പരാതിയില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ബോവിക്കാനത്തെ ഓട്ടോ ഡ്രൈവര്‍ മുളിയാര്‍ ആലൂരിലെ കെ. അബ്ദുല്‍ ഹമീദിന്റെ പരാതിയില്‍ ആലന്തടുക്കയിലെ രണ്ട് സ്ത്രീകള്‍ക്കെതിരെയാണ് കേസ്. 

ഹമീദിന്റെ ഓട്ടോയില്‍ സ്ഥിരമായി യാത്രചെയ്യാറുള്ള രണ്ടു സ്ത്രീകള്‍ രണ്ട് വര്‍ഷം മുമ്പ് തയ്യല്‍ മെഷീന്‍ വാങ്ങാന്‍ വായ്പ എടുക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹമീദ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി ഉപയോഗിച്ച് സിം വാങ്ങിച്ചെന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Keywords: Kasaragod-news-auto-driver-sim-card-police-case

Post a Comment

0 Comments

Top Post Ad

Below Post Ad