Type Here to Get Search Results !

Bottom Ad

അബുദാബിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കാനക്കോട് സ്വദേശി മരിച്ചു

കാസര്‍കോട് (www.evisionnews.in): അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന കാനക്കോട് സ്വദേശി മരിച്ചു. കാന്തനടുക്കത്തെ കുഞ്ഞിമാഹിന്‍ കുട്ടി ഹാജിയുടെ മകന്‍ അബ്ദുല്ല (40)യാണ് മരിച്ചത്. ഒമ്പത് വര്‍ഷം മുമ്പ് അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിച്ച് മംഗലാപുരം ആശുപത്രിയില്‍ ചികിത്സ നല്‍കി. അരക്ക് താഴെ തളര്‍ന്ന നിലയില്‍ വര്‍ഷങ്ങളായി വീട്ടില്‍ കിടപ്പിലായിരുന്നു. പരേതയായ കുഞ്ഞലീമയാണ് ഉമ്മ. ഭാര്യ: റൗഷിയ. മക്കള്‍: റാബിയ, റാഫത്ത്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, പരേതനായ അബ്ദുല്‍ഖാദര്‍. മയ്യിത്ത് കാനക്കോട് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad