Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് കൊള്ളനടന്ന വീട്ടില്‍ തലേന്ന് എത്തിയ അപരിചിതന്‍ ആര്? പോലീസ് അന്വേഷണം ഊര്‍ജിതം


മഞ്ചേശ്വരം (www.evisionnews.in): ഹൊസങ്കടി കടമ്പാര്‍ മനയിലെ രവീന്ദ്രനാഥ ഷെട്ടിയുടെ വീട്ടില്‍ കൊള്ള നടന്ന തലേന്ന് ബൈക്കിലെത്തിയ അപരിചിതനായ യുവാവിനെ പോലീസ് തിരയുന്നു. ഗേറ്റിന് പുറത്ത് ബൈക്ക് നിര്‍ത്തി വീടിന് മുറ്റത്തെത്തിയ യുവാവ് ബോര്‍വെല്‍ കമ്പനിയുടെ ഇബ്രാഹിമിന്റെ വീടാണോ എന്നന്വേഷിച്ചിരുന്നുവെന്ന് രവീന്ദ്രനാഥ ഷെട്ടി പോലീസില്‍ പറഞ്ഞു. ഈ വീട് അതല്ലെന്നും ആരാണ് ഇങ്ങോട്ട് പറഞ്ഞു വിട്ടതെന്നും ചോദിച്ചപ്പോള്‍ ഒരു കച്ചവടക്കാരനാണ് ഇബ്രാഹിമിന്റെ വീട് ഈ ഭാഗത്താണെന്ന് പറഞ്ഞതെന്ന് യുവാവ് പറഞ്ഞതായും മൊഴിയിലുണ്ട്. 

പാന്റ്‌സും ഷര്‍ട്ടും ധരിച്ച യുവാവ് മലയാളത്തിലാണ് സംസാരിച്ചത്. വൈകിട്ട് നാല് മണിയോടെയായിരുന്നു യുവാവ് എത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് വീട് കൊള്ളയടിക്കുന്നത്. വീടും പരിസരവും മനസിലാക്കാനാണ് യുവാവ് എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ രവീന്ദ്രനാഥ ഷെട്ടിയുടെ വീടിന്റെ പരിസരത്തുള്ള മുഴുവന്‍ കച്ചവടക്കാരില്‍ നിന്ന് പോലീസ് മൊഴിയെടുത്തെങ്കിലും അങ്ങനെ ഒരാളെ കണ്ടിട്ടില്ലെന്ന് ബോധ്യമായിട്ടുണ്ട്. അതിനാല്‍ കൊള്ളസംഘത്തില്‍ പെട്ട ആള്‍ തന്നെയാണ് അജ്ഞാതന്റെ അഡ്രസ് പറഞ്ഞ് എത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

കൊള്ളയടിക്കാനുള്ള പദ്ധതി ജയിലില്‍ വെച്ച് ആസൂത്രണം ചെയ്തിരിക്കാനുള്ള സാധ്യതയുമുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കുമിടയിലാണ് രവീന്ദ്രനാഥ ഷെട്ടി വീട്ടില്‍ കൊള്ളനടന്നത്. 30 പവന്‍ സ്വര്‍ണാഭരണങ്ങളും 30,000 രൂപയും റിട്‌സ് കാറുമാണ് കൊള്ളയടിക്കപ്പെട്ടത്.


Keywords: Kasaragod-news-manjeshwer-theft-police

Post a Comment

0 Comments

Top Post Ad

Below Post Ad