Type Here to Get Search Results !

Bottom Ad

കാസര്‍കോട് അഴിമുഖവും തുറമുഖവും അപകട മുക്തമാക്കണം :ധീവരസഭ

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് കസബ തുറമുഖം അപകട മുക്തമാക്കണമെന്നും അഴിമുഖ നിര്‍മ്മാണത്തിന്റെ അശാസ്ത്രീയതമൂലം അപകടത്തില്‍പ്പെട്ട് വള്ളവും വലയും എഞ്ചിനും മറ്റ് സാമഗ്രികളും നഷ്ടപ്പെട്ട ബോട്ടുടമകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും അഖില കേരള ധീവര സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ധീവരസഭ നേതൃത്വം സംസ്ഥാന ഫിഷറീസ് മന്ത്രിയെ കണ്ട് കാസര്‍കോട് അഴിമുഖം അപകട രഹിതമാക്കുന്നതിന് ഹാര്‍ബറിന്റെ വീതി കടലില്‍ 200 മീറ്റര്‍ ആക്കുന്നതിനും കോട്ടിക്കുളം -ബേക്കല്‍ ഹാര്‍ബര്‍ നിര്‍മ്മാണത്തിന് തുടര്‍ പഠനം നടത്തുന്നതിന് 'ഹൈഡ്രോഗ്രാഫിക്' സര്‍വേ നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും അജാനൂര്‍ മത്സ്യബന്ധന തുറമുഖം സര്‍വ്വേ പൂര്‍ത്തീകരിക്കണമെന്നും മടക്കരപുഴയില്‍ രൂപപ്പെട്ട മണ്‍തിട്ട മാറ്റുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കി. ജില്ലയിലെ തുറമുഖ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു.എസ് ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സുനി അധ്യക്ഷം വഹിച്ചു. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡന്റ് മുട്ടത്ത് രാഘവന്‍, യുവജന സെക്രട്ടറി കെ. രാജേഷ് കടിഞ്ഞിക്കടവ്, പ്രസിഡന്റ് കെ.തമ്പാന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബീന.ടി.പി, ടി.ആര്‍.നന്ദകുമാര്‍, എ.എന്‍.മുരളീധരന്‍, ജോയിന്റ് സെക്രട്ടറി ആര്‍.സുരേന്ദ്രന്‍, പി.ഗോപാലന്‍, ബിന്ദു രവീന്ദ്രന്‍, ടി.വി മനോഹരന്‍, എ.കെ ഗോപി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad