Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ കെഎസ്ആര്‍ടിസിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

ഉപ്പള (www.evisionnews.in): കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് പരുക്കേറ്റു. ബദിയടുക്കയിലെ അക്ഷയ് (25), കുമ്പളയിലെ ശൈലേഷ് (26), മംഗളൂരുവിലെ അഫ്‌സാന്‍ (25), മാന്യയിലെ ദുര്‍ഗപ്പ (25), കാസര്‍കോട് കുഡ്‌ലുവിലെ സിന്ധു (23), ബദരിയനഗറിലെ റംല (45), ഉളിയടുക്കയിലെ നാസിയ (22), മൊഗ്രാലിലെ റഷീദ് (20), മൊഗ്രാലിലെ ആയിഷ, കളത്തൂര്‍ അഫ്രീദ്, പൊള്ളക്കടവിലെ ബാലകൃഷ്ണന്‍ (40), ഭാര്യ നളിനി (30), ലോറി ജീവനക്കാരന്‍ മംഗളൂരുവിലെ കുഞ്ഞപ്പു (38) എന്നിവരെ ഉപ്പളയിലെയും മംഗളൂരുവിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

ഉപ്പള ജനപ്രിയയിലാണ് സംഭവം. മംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.


Keywords: Ksd-news-accident-ksrtc-tanker-lorry

Post a Comment

0 Comments

Top Post Ad

Below Post Ad