കാഞ്ഞങ്ങാട് (www.evisionnews.in): പനി ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. വിനായക ബസുടമയും റിട്ട. വില്ലേജ് ഓഫീസറുമായ തോയമ്മലിലെ കെ. ജനാര്‍ദനനാ (82)ണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ ജനാര്‍ദനനെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: കമല (റിട്ട. അധ്യാപിക ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്ററി സ്‌കൂള്‍). മക്കള്‍: രത്‌ന, വീണ, ധനഞ്ജയന്‍ (എല്‍ഐസി ഏജന്റ്), അരവിന്ദന്‍ (സെന്‍ട്രല്‍ എക്‌സൈസ് മംഗലാപുരം). മരുമക്കള്‍: ഭാസ്‌കരന്‍ മംഗളൂരു, ചിത്രാഞ്ജനന്‍ പുത്തൂര്‍, സുരേഖ, ദിവ്യ. സഹോദരങ്ങള്‍: നാഗേഷ്, പത്മനാഭന്‍ (റിട്ട. കാനറ ബാങ്ക്), ആനന്ദ്, പരേതരായ പാണ്ഡുരംഗ, സദാശിവ, ചന്ദ്രശേഖരന്‍.

Post a Comment
0 Comments