Type Here to Get Search Results !

Bottom Ad

പൈവളിഗെ സുബ്ബയ്യകട്ടയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറി ക്വാറി തുടങ്ങാന്‍ നീക്കം: പരീക്ഷണ സ്‌ഫോടനം നടത്തി


കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരം താലൂക്കില്‍ പൈവളിഗെ ഗ്രാമപഞ്ചായത്തിലെ സുബ്ബയ്യ കട്ടയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത കരിങ്കല്‍ ക്വാറി സ്ഥാപിക്കാന്‍ ക്വാറി മാഫിയയുടെ നീക്കം. ഇതിന്റെ മുന്നോടിയായി സ്ഥലത്ത് പരീക്ഷണ സ്ഫോടനം നടത്തി. സ്‌ഫോടനത്തില്‍ ചില വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീതിജനകമായ കുലുക്കം ഉണ്ടായതായതായി പരിസരവാസികള്‍ പരാതിപ്പെട്ടു. 

അനധികൃത ക്വാറി പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ജനങ്ങള്‍ പറയുന്നു. ഇതേതുടര്‍ന്ന് ക്വാറിക്കെതിരെ പ്രക്ഷോഭത്തിനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. കൃഷി ഫാം തുടങ്ങുന്നുവെന്ന് പ്രചരിപ്പിച്ചാണ് നിരവധി സ്വകാര്യ വ്യക്തികളില്‍നിന്നും 25 ഏക്കറോളം സ്ഥലം സ്വകാര്യ കമ്പനി വാങ്ങിക്കൂട്ടിയത്. സര്‍ക്കാര്‍ ഭൂമിക്കു ചുറ്റുമുള്ള സ്ഥലമാണ് സ്വകാര്യ സ്ഥാപനം വാങ്ങിക്കൂട്ടിയത്. ഇത് മനപ്പൂര്‍വ്വമായിരുന്നുവെന്നും സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനാണ് ഇതിന്റെ ലക്ഷ്യമെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ നല്ല നീരൊഴുക്കുള്ള തോട് വഴിതിരിച്ചുവിടാനും ക്വാറി കമ്പനി ശ്രമിച്ചിരുന്നു. അതീവ രഹസ്യമായാണ് ക്വാറിക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ ആദ്യം മുതല്‍ നടത്തിയിരുന്നത്. ഇപ്പോള്‍ സ്‌ഫോടനം നടന്നതോടെയാണ് ജനങ്ങളുടെ ആശങ്കയും ഭയവും ശക്തമായത്.


Keywords:Kasaragod-pivalike-news-quarry-maphia

Post a Comment

0 Comments

Top Post Ad

Below Post Ad