ബോവിക്കാനം (www.evisionnews.in) : എന്‍ഡോസള്‍ഫാന്‍ മൂലം അസുഖബാധിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. മല്ലം കൊടവഞ്ചിയിലെ അബ്ദുല്‍ റഹ്മാന്‍-ഖദീജ ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് ജുമാന(20)യാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അസുഖത്തെത്തുടര്‍ന്ന് കാസര്‍കോട്ടെയും മംഗലാപുരത്തെയും ആസ്പത്രികളില്‍ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴച രാവിലെയാണ് മരിച്ചത്. മുഹമ്മദ് കുഞ്ഞി, ജുസൈന എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Endosulphan-lady-died

Post a Comment
0 Comments