തിരുവനന്തപുരം (www.evisionnews.in): ക്ഷേത്രപരിസരത്ത് ആയുധ പരിശീലനം പാടില്ലെന്ന് ദേവസ്വം പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സംഘര്‍ഷമല്ല സമാധാനമാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളുടെ പരിസരത്ത് ആയുധപരിശീലനം നടത്തരുത് എന്ന് മുമ്പേ തന്നെ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താന്‍ പ്രസിഡണ്ടായതിനു ശേഷം ആയുധപരിശീലനം നടക്കുന്നതായുള്ള പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തും. ദേവസ്വം മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ലെന്നും പ്രയാര്‍ പറഞ്ഞു.
ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന്റെ പിന്തുണച്ചാണ് പ്രയാര്‍ രംഗത്തു വന്നത്.
ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയടക്കം പൊരിച്ചിരുത്താന്‍ ശ്രമിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്റെ പൊടുന്നനെയുള്ള മലക്കംമറിച്ചില്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമുണര്‍ത്തി. മുഖ്യമന്ത്രിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ശബരിമലയെ സംബന്ധിച്ച് ക്ലാസെടുക്കാന്‍ തുനിഞ്ഞതിനെതിരെ പൊതുമണ്ഡലത്തില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രയാറിന്റെ ഖദറിന്റെ ഉള്ളില്‍ ആര്‍എസ്എസിന്റെ ഗണവേഷം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കടകംപള്ളി തുറന്നടിച്ചിരുന്നു. തുടര്ന്നാണ് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ആയുധപരിശീലനം നടക്കില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
Post a Comment
0 Comments