ഉഡുപ്പി (www.evisionnews.in): മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായ വിഗ്രഹ മോഷ്ടാക്കളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഉഡുപ്പി പോലീസ് പുനെയിലേക്ക്. ഉഡുപ്പി, കുന്ദാപുര, ബൈന്തൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുറ്റാന്വേഷണ സംഘമാണ് പൂനെയിലേക്ക് പോയത്.
കാര്‍വാര്‍ കേന്ദ്രമാക്കി കവര്‍ച്ചസംഘത്തിലെ നാലു പേരാണ് മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായത്. ഇതില്‍ ഒരാള്‍ കാര്‍വാര്‍ സ്വദേശിയും മറ്റൊരാള്‍ ബംഗളൂരു സ്വദേശിയുമാണ്. ഉഡുപ്പിയിലെ ബാര്‍ക്കൂര്‍, സൗക്കൂര്‍ എന്നിവിടങ്ങളില്‍ നടന്ന കവര്‍ച്ചകളില്‍ പങ്കുള്ളതായി പ്രതികള്‍ മഹാരാഷ്ട്ര പോലീസില്‍ കുറ്റസമ്മതം നടത്തിയതായി വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് പ്രത്യേക പോലീസ് സംഘം പൂനയിലേക്ക് പോയത്. പിടിയിലായ സംഘത്തില്‍ നിന്ന് 50 കിലോ സ്വര്‍ണവും നിരവധി വിഗ്രഹങ്ങളും കണ്ടെടുത്തതായാണ് വിവരം.
Keywords: Karnataka-news-uduppi-police-custody-pone

Post a Comment
0 Comments