Type Here to Get Search Results !

Bottom Ad

ജനത്തിരക്കില്‍ വീര്‍പ്പ് മുട്ടേണ്ട: കാഞ്ഞങ്ങാട് ടൗണില്‍ കിടിലന്‍ നടപ്പാലം വരുന്നു


കാഞ്ഞങ്ങാട് (www.evisionnews.in): ഗതാഗതക്കുരുക്കും കാല്‍നടയാത്രക്കാരുടെ ബാഹുല്യവും മറികടക്കാന്‍ കോട്ടച്ചേരി ബസ് സ്റ്റാന്റിനു സമീപം നടപ്പാലം വരുന്നു. അരക്കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു നഗരസഭയുടെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാണ് ആലോചന. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ അറിയിച്ചതാണിത്. കെഎസ്ടിപി റോഡു നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വര്‍ധിക്കുന്ന വാഹനഗതാഗതം കാല്‍നടക്കാര്‍ക്കു നഗരത്തിലെ യാത്ര കൂടുതല്‍ ദുഷ്‌കരമാക്കുമെന്നതു മുന്നില്‍ക്കണ്ടാണു നടപ്പാല നിര്‍മാണമെന്ന ആശയത്തിന് ശക്തിയേറിയത്.

ഇപ്പോള്‍ പോലീസിന്റെയും ഹോംഗാര്‍ഡിന്റെയും സഹായത്തോടെയാണ് ബസ് സ്റ്റാന്റിനു സമീപം കാല്‍നടയാത്രക്കാര്‍ റോഡു മുറിച്ചുകടക്കുന്നത്. സംസ്ഥാനപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ റോഡു മുറിച്ചുകടക്കാന്‍ യാത്രക്കാര്‍ക്ക് നന്നേ കഷ്ടപ്പെടേണ്ടിയും വരും. കെഎസ്ടിപി റോഡു നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നടപ്പാല നിര്‍മാണത്തിനു സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ. വിദേശ മാതൃകയില്‍ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെ നടപ്പാലത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത് ആര്‍ക്കിടെക്ട് കെ. ദാമോദരനാണ്.


Keywords; Kasaragpd-news-kand-vv-rameshan-police-kstp-bus

Post a Comment

0 Comments

Top Post Ad

Below Post Ad