കാഞ്ഞങ്ങാട് (www.evisionnews.in): ഭാര്യയെയും മക്കളെയും കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പരിയാരത്ത് പോലീസ് നിരീക്ഷണത്തില്‍. മാലോം ചുള്ളിയിലെ കൊച്ചുകരോട്ട് സാജു(38)വാണ് വെള്ളരിക്കുണ്ട് പൊലീസിന്റെ നിരീക്ഷണത്തില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഉള്ളത്.
ഭാര്യയെ വെട്ടിക്കൊല്ലാനും മക്കള്‍ക്ക് വിഷംനല്‍കി കൊലപ്പെടുത്താനും ശ്രമിച്ച കേസില്‍ പോലീസ് പിടിയിലാകുമെന്നായപ്പോള്‍ ആത്മഹത്യക്ക് ശ്രമിച്ച സാജുവിനെതിരെ വധശ്രമത്തിനും ആത്മഹത്യ ശ്രമത്തിനും കേസെടുത്തു.
ഉത്രാടദിനത്തിലാണ് സാജു പന്ത്രണ്ടും എട്ടും വയസുള്ള രണ്ട് ആണ്‍മക്കള്‍ക്കും ശീതളപാനിയത്തില്‍ വിഷം കലര്‍ത്തി ബലമായി കുടിപ്പിച്ചത്. കുതറി ഓടിയ കുട്ടികള്‍ അടുത്ത വീട്ടില്‍ എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സാജുവിനെ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗള്‍ഫിലായിരുന്ന ഇയാള്‍ ഒരു മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. സംശയരോഗംമൂലം ഒരാഴ്ച മുമ്പ് ഇയാള്‍ ഭാര്യ സൌമ്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇവരും ചികിത്സയിലാണ്.
Keywords: Kasaragod-news-victms-in-observation-police-in-periyaram-murder-attempt

Post a Comment
0 Comments