കുമ്പള (www.evisionnews.in): കര്‍ണ്ണാടക ഫോക്‌ലോര്‍ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഫോക്‌ലോര്‍ മേളയും ഓണാഘോഷവും കുടാല്‍ മേര്‍ക്കള സ്‌കൂളില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.ആര്‍ രമേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരുന്നു.
കര്‍ണ്ണാടക ജ്ഞാനപദ പരിഷത്ത് കേരള യൂണിറ്റ് പ്രസിഡണ്ട് കേശവ പ്രസാദ് നാണിത്തിലു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, ദക്ഷിണ കന്നട ജില്ലാ സാഹിത്യ പരിഷത്ത് അധ്യക്ഷന്‍ പ്രദീപ് കുമാര്‍ കല്‍ക്കൂറ, പൈവളിഗെ ഗ്രാമപഞ്ചായത്ത് അധ്യക്ഷ ഭാരതി ജയഷെട്ടി, ഡോ. അനന്ദകാമത്ത്, രാമകൃഷ്ണ ഭണ്ഡാരി, വി.കെ ഖാദര്‍ ഹാജി, ഹനീഫ് ചേവാര്‍ സംസാരിച്ചു.

Post a Comment
0 Comments