Type Here to Get Search Results !

Bottom Ad

ബിജെപിയുടെ പേടി സ്വപ്‌നം ജിഗ്നേഷ് മേവാനിയെ കരുതല്‍ തടങ്കലിലാക്കി: അറസ്റ്റ് മോദി എത്തുംമുമ്പ്

അഹമ്മദാബാദ് (www.evisionnews.in): ദളിത് സംഘടനാ നേതാവും ബിജെപിയുടെ പേടി സ്വപ്‌നവുമായ ജിഗ്നേഷ് മേവാനിയെ അഹമ്മദാബാദ് പോലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ദില്ലിയില്‍ നടന്ന ദളിത് സ്വാഭിമാന്‍ റാലിയില്‍ പങ്കെടുത്തശേഷം തിരിച്ച് ഗുജറാത്തില്‍ എത്തിയപ്പോള്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് വിമാനത്താവളത്തില്‍ വെച്ച് മേവാനിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അഹമ്മദാബാദിലെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയത്. മേവാനിയെ സ്വീകരിക്കാനെത്തിയ സഹോദരന്‍ പോലീസ് നടപടിയെ ചോദ്യം ചെയ്തപ്പോള്‍ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഇടപെടരുതെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. 

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മേവാനിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 66-ാം പിറന്നാള്‍ ആഘോഷിക്കാന്‍ കൂടിയാണ് മോദി നാട്ടിലെത്തുന്നത്. മോദിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ജിഗ്നേഷ് മുന്നറിയിപ്പു നല്‍കിയിരുന്നു. ആഘോഷം തടസപ്പെടുമെന്ന് ഭയന്നാണ് ജിഗ്നേഷിനെ പോലീസ് അറസ്റ്റു ചെയ്തതെന്നാണ് ദളിത് നേതാക്കള്‍ പറയുന്നത്. 

പടിതാര്‍ അന്‍മത് ആന്തോളന്‍ സമിതിയുടെ നേതാവ് രേഷ്മ പട്ടേലിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോദിയുടെ പിറന്നാള്‍ ആഘോഷം അലങ്കോലമാവാതിരിക്കാനായി മറ്റു പട്ടേല്‍ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതായും അഭ്യൂഹങ്ങളുണ്ട്.

സ്വാഭിമാന്‍ സംഘര്‍ഷ് റാലിയില്‍ പങ്കെടുത്തു മടങ്ങിയ ജിഗ്നേഷ് വെള്ളിയാഴ്ചയാണ് അഹമ്മദാബാദില്‍ എത്തിയത്. രാജ്യത്ത് ദളിതര്‍ക്കെതിരെ അരങ്ങേറുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് ദളിത് സ്വാഭിമാന്‍ സംഘര്‍ഷ് റാലി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ഓരോ ദളിത് കുടുംബത്തിനും അഞ്ച് ഏക്കര്‍ ഭൂമി വീതം നല്‍കണമെന്നും ഇല്ലെങ്കില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ട്രെയിന്‍ തടയുമെന്നും റാലിക്കിടെ മേവാനി പ്രഖ്യാപിച്ചിരുന്നു.


Keywords: Ahammadabad-news-arrest-meveni-gujarath-police-modi-dalith

Tags

Post a Comment

0 Comments

Top Post Ad

Below Post Ad