Type Here to Get Search Results !

Bottom Ad

സമരക്കാര്‍ ചാനലുകള്‍ വാടകക്കെടുത്തവരാണെന്ന പിണറായിയുടെ പ്രസ്താവനക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍


തിരുവനന്തപുരം (www.evisionnews.in): സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതു ചാനലുകള്‍ വാടകക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഖേദകരമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡണ്ട് സി. റഹിം, സെക്രട്ടറി ബി.എസ് പ്രസന്നന്‍ എന്നിവര്‍ പറഞ്ഞു. മാധ്യമങ്ങളെ ഒറ്റപ്പെടുത്താന്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് ആക്കം കൂട്ടാനെ മുഖ്യമന്ത്രിയുടെ പ്രസ്താവന സഹായിക്കുകയുള്ളു. മുഖ്യമന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് സത്യസ്ഥിതി ജനങ്ങളെ അറിയിക്കാന്‍ തയാറാകണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കരിങ്കൊടി കാട്ടിയവരെ തലോടുകയും അതിന്റെ ദൃശ്യം പകര്‍ത്തിയവരെ അവഹേളിക്കുകയും ചെയ്യുന്നത് ശരിയാണോ എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പരിശോധിക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആരോടും ഒരു വിവേചനവും ഇല്ല. വാര്‍ത്താ പ്രധാന്യമുള്ള ഏതു സന്ദര്‍ഭത്തിലും മാധ്യമപ്രവര്‍ത്തകര്‍ എത്തും. എന്നാല്‍ അവഗണിച്ചും പരിഹസിച്ചും എതിരാക്കുക എന്ന നയം സര്‍ക്കാരിനുണ്ടോ എന്ന് സംശയം തോന്നുന്നു. മാധ്യമ പ്രവര്‍ത്തകരെ വാടകക്കാരായി വിശേഷിപ്പിച്ചത് തിരുത്താന്‍ മുഖ്യമന്ത്രി തയാറാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെയുഡബ്ല്യുജെ പ്രസ്താവാനയിലൂടെ അറിയിച്ചു.

കഴിഞ്ഞദിവസം സ്വാശ്രയ മെഡിക്കല്‍ വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമ്പോഴാണ് മുഖ്യമന്ത്രി മാധ്യമങ്ങളെയും പ്രതിപക്ഷ സമരത്തെയും പരിഹസിച്ചത്. തന്നെ കരിങ്കൊടി കാണിച്ചവര്‍ ചാനലുകാര്‍ വാടകക്കെടുത്തവരാണെന്നായിരുന്നു പിണറായിയുടെ പ്രസ്താവന.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad