Type Here to Get Search Results !

Bottom Ad

സമൃദ്ധി നിറവില്‍ നാടെങ്ങും ഓണാഘോഷം


കാസര്‍കോട് (www.evisionnews.in): സമൃദ്ധി നിറവില്‍ നാടെങ്ങും വിപുലമായി ഓണം ആഘോഷിച്ചു. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ പൂക്കളം തീര്‍ത്തും പുതിയ ഉടുപ്പിട്ടും ഓണസദ്യ ഒരുക്കിയുമാണ് നാടെങ്ങും ഓണാഘോഷം നടക്കുന്നത്. ജില്ലയിലെ വിവിധ ക്ലബ്ബുകളും കലാ സാംസ്‌കാരിക സംഘടനകളും ഓണത്തോടനുബന്ധിച്ച് തിരുവോണനാളില്‍ വിവധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ മലയാളികളും മനസില്‍ താലോലിക്കുന്ന ഓണാഘോഷം കുടുംബത്തിന്റെ കൂടിച്ചേരലും നാടിന്റെ ഐക്യപ്പെടലുമായി മാറി. പലയിടങ്ങളിലും ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കിറ്റ് വിതരണവും നടന്നു.


എരിയാല്‍: ഇ.വൈ.സി.സി എരിയാല്‍, ഹൗസ് ഓഫ് ഇ.വൈ.സി.സി സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മില്ലത്ത് സാന്ത്വനം ഭക്ഷണ കിറ്റ് വിതരണം ശ്രദ്ധേയമായി. എരിയാല്‍ കോട്ടവളപ്പ്, ചേരങ്കൈ കടപ്പുറത്തെ 50 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ അതത് വീടുകളിലേക്ക് ഇ.വൈ.സി.സി പ്രവര്‍ത്തകര്‍ എത്തിച്ചു കൊടുത്തു. സാമൂഹിക പ്രവര്‍ത്തകന്‍ മാധവന് കിറ്റ് കൈമാറിക്കൊണ്ട് ഐ.എന്‍.എല്‍ എരിയാല്‍ ശാഖാ പ്രസിഡണ്ട് ഇ.എ എറമു പരിപാടി ഉദ്ഘാടനം ചെയ്തു. പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ഷീര്‍ എരിയാല്‍ സ്വാഗതവും ജാബിര്‍ കുളങ്കര നന്ദിയും പറഞ്ഞു. കബീര്‍ ഗസല്‍, നിസാര്‍ ചെയ്ച, ഇ.എം സമീര്‍, ഖലീല്‍, റഹീം എരിയാല്‍, ഖലീല്‍ എരിയാല്‍, ഷുക്കൂര്‍ എരിയാല്‍, അതീഖ് റഹ്മാന്‍, റസാഖ് മാഷ് സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad