ബംഗളൂരു (www.evisionnews.in): കാവേരി നദീ ജല തര്‍ക്കത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ തിങ്കളാഴ്ച ഉടലെടുത്ത പ്രക്ഷോഭങ്ങളില്‍ 25000 കോടി രുപയുടെ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവിന്റെ വ്യവസായ സൗഹൃദ ശൃഖലയെ പ്രക്ഷോഭം സാരമായി ബാധിച്ചെന്നും ഒരു പ്രമുഖ വ്യവസായ സംഘടന സമര്‍പ്പിച്ച റിപ്പാര്‍ട്ടില്‍ പറയുന്നു.
പ്രക്ഷോഭത്തെ തുടര്‍ന്ന് റോഡ് -റെയില്‍ -വ്യോമ ഗതാഗതത്തെ തടസപ്പെടുത്തിയതും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ഓഫീസുകളിലും ഫാക്ടറികളിലും എത്താന്‍ സാധിക്കാതിരുന്നതും കാരണം 22000 മുതല്‍ 25000 കോടി രൂപ വരെയാണ് ബംഗളൂരു നഗരത്തിന് നഷ്ടമുണ്ടായത്. ഒപ്പം, ബംഗലൂരുവിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രക്ഷോഭം സാരമായി ബാധിച്ചിട്ടുണ്ട്.
പ്രക്ഷോഭങ്ങളില്‍ ബംഗലൂരുവിന്റെ ഐ.ടി വ്യവസായമാണ് ഏറെ ദുരിതത്തിലായതെന്ന് ഡി.എസ് രാവത്ത് അറിയിച്ചു. കൂടാതെ, അന്തര്‍ സംസ്ഥാന ടൂറിസത്തെയും തീര്‍ത്ഥാടക ശൃഖലയെയും പ്രക്ഷോഭം ബാധിച്ചിട്ടുണ്ടെന്നും വന്‍തോതിലാണ് ബംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റുകള്‍ റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രക്ഷോഭങ്ങളെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാനത്തെ നിയമ സംവിധാനം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
Post a Comment
0 Comments