Type Here to Get Search Results !

Bottom Ad

അരിമുടക്കിയ സര്‍ക്കാരിനെതിരെ പ്രതിഷേധം: തിരുവോണ നാളില്‍ അരി വിതരണവുമായിഎം.എസ്.എഫ് പ്രവര്‍ത്തകര്‍


ഉപ്പള (www.evisionnews.in): സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കാലത്ത് നല്‍കി വരാറുള്ള അരി വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജി.എച്ച്.എസ് ഉപ്പള സ്‌കൂള്‍ കുട്ടികള്‍ക്ക് അരിവിതരണം ചെയ്തു. എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലംതല ഉദ്ഘാടനം മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം നിര്‍വഹിച്ചു. സവാദ് അങ്കടിമുഗര്‍, റഹീം പള്ളം, ജാഫര്‍ പാവൂര്‍, നൂഹ്മാണ് പൈവളികെ, സഹദ് അംഗടിമുഗര്‍, സിദ്ദീഖ് ദാന്ദഗോളി, സൈഫ് അക്കര, മന്‍സൂര്‍ കന്തല്‍, ജംഷീര്‍ പുത്തിഗെ, സല്‍മാനൂല്‍ ഫാരിസ് പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad