ഉദുമ (www.evisionnews.in): രാത്രി ഉറങ്ങാന്‍ കിടന്ന ഭര്‍തൃമതിയായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മാങ്ങാട് അംബാപുരത്തെ വിനോദ് കുമാറിന്റെ ഭാര്യ സൗമ്യയെ (27)യാണ് ബുധനാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും ഫയര്‍ഫോഴ്സുമെത്തിയാണ് രാവിലെ ഏഴ് മണിയോടെ മൃതദേഹം പുറത്തെടുത്തത്. മരണത്തില്‍ സംശയമുള്ളതിനാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ഏഴ് വര്‍ഷം മുമ്പ് വിവാഹിതയായ സൗമ്യ കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ കടുത്ത മനോവിശമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തില്‍ കിണറ്റില്‍ ചാടി ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുട്ടികളാകാത്തതിനെ തുടര്‍ന്ന് പല വിദഗ്ധ ഡോക്ടര്‍മാരെ സൗമ്യ സമീപിച്ചിരുന്നു.
Post a Comment
0 Comments