Type Here to Get Search Results !

Bottom Ad

തെരുവു നായകളോട് അനുകമ്പയാകാം: മനുഷ്യന് ഭീഷണിയാകരുത്: സുപ്രിം കോടതി


ന്യൂഡല്‍ഹി (www.evisionnews.in): തെരുവു നായ്ക്കളോടുള്ള സമീപനത്തില്‍ അനുകമ്പയാകാമെന്ന് സുപ്രിംകോടതി. തെരുവ് നായകള്‍ മനുഷ്യന് ഭീഷണിയാകരുതെന്നും ഇക്കാര്യത്തില്‍ സന്തുലിതമായ നടപടികളാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. തെരുവ് നായ പ്രശ്നം നേരിടുന്നതിലുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് മൃഗക്ഷേമ ബോര്‍ഡ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു.

മൃഗസ്നേഹികളും പരിസ്ഥിതിപ്രവര്‍ത്തകരും സമര്‍പ്പിച്ച 14 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷ്യനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തെരുവ് നായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുമെന്നായിരുന്നു സത്യവാങ്മൂലത്തില്‍ പ്രധാനമായും അറിയിച്ചത്. നായ്ക്കളെ വന്ധ്യകരിക്കുമെന്നും വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയാനായി ആര്‍എഫ്ഐഡി കോളറുകള്‍ ഘടിപ്പിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം അക്രമിക്കാന്‍ വരുന്ന തെരുവ് നായ്ക്കളെ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ പറഞ്ഞു തരണ്ടേതില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം നിലവിലുള്ള നിയമം അനുസരിച്ചാണ്. പട്ടി കടിക്കാന്‍ വരുമ്പോള്‍ സത്യവാങ്ങ്മൂലം നോക്കാന്‍ കഴിയുമോ എന്നും നിയമം അനുസരിച്ച് ജനം പ്രവര്‍ത്തിച്ച് കൊള്ളണം എന്നില്ലെന്നും മന്ത്രി റിപ്പോര്‍ട്ടറോട് പ്രതികരിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad