ബംഗളുരു (www.evisionnews.in): കാവേരി നദീ ജലം തമിഴ്‌നാടുമായി പങ്കിടുന്നതിനെതിരെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ബംഗളുരു സാധാരണ നിലയിലേക്ക്. പതിനാറ് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. അക്രമങ്ങള്‍ക്ക് കാരണം സാമൂഹ്യ വിരുദ്ധരാണന്ന് കന്നട രക്ഷ വേദികെ നേതാവ് വാട്ടാള്‍ നാഗരാജ് പറഞ്ഞു.
സ്ഥിതി ശാന്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പുണ്ടായ രാജഗോപാല്‍ നഗര്‍ ഉള്‍പ്പടെയുള്ള പതിനാറ് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. ബംഗളുരുവില്‍ ഇന്ന് ബിഎംടിസി ബസുകള്‍ ഓടിത്തുടങ്ങി. ഐടി സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു.
അതേസമയം ബംഗളുരു മൈസൂര്‍ ദേശീയപാതയില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാന്‍ ഒരു സംഘം ആളുകള്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തമിഴ്‌നാടുകാര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാണ്. അക്രമമുണ്ടായ സ്ഥലങ്ങള്‍ ആഭ്യന്തരമന്ത്രി പരമേശ്വര സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം 56 ബസുകളടക്കം 200ലേറെ വാഹനങ്ങളാണ് തകര്‍ത്തത്. ഹെഗ്ഗനഹള്ളിയില്‍ പോലീസ് വാഹനങ്ങള്‍ അക്രമിച്ചവര്‍ക്ക് നേരെ അര്‍ദ്ധസൈനിക വിഭാഗം നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചിരുന്നു.
Post a Comment
0 Comments