Type Here to Get Search Results !

Bottom Ad

മഴ നനഞ്ഞ ദുരിതങ്ങള്‍ക്ക് വിട: അബ്ദുല്‍ റഹ്മാന് ഇനി ബൈത്തുറഹ്മയുടെ തണല്‍


മഞ്ചേശ്വരം (www.evsionnews.in): റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിര്‍മിച്ച് നല്‍കിയ രണ്ടാമത് ബൈത്തുറഹ്മയുടെ താക്കോല്‍ അബ്ദുല്‍ റഹ്മാന് കൈമാറി. ഉപ്പള സി.എച്ച് സൗധത്തില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ഉപദേശക സമിതി ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റാണ് താക്കോല്‍ ദാനം നിര്‍വഹിച്ചത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ദൈവപ്രീതി മാത്രം കാംക്ഷിച്ച് കൊണ്ട് കെ.എം.സി.സി പ്രവര്‍ത്തകന്‍മാര്‍ നടത്തുന്ന ബൈത്തു റഹ്മ അടക്കമുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളെ വര്‍ണ്ണിക്കല്‍ വാക്കുകള്‍ക്കതീതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പെരുന്നാള്‍ ദിനത്തില്‍ തന്നെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നിര്‍മിച്ച് നല്‍കുന്ന ബൈത്തു റഹ്മക്ക് സൗകര്യം ഉണ്ടാക്കി കൊടുക്കാന്‍ മുന്നോട്ട് വന്ന റിയാദ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് പറഞ്ഞു.

റിയാദില്‍ അപകടത്തില്‍ മരണപ്പെട്ട ഉനൈസ് സഹായ ഫണ്ട് റിയാദ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍

സൈനുദ്ദീന്‍ ബദ്രിയ നഗര്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ മൂസക്ക് കൈമാറി. മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ നിര്‍മിക്കുന്ന മൂന്നാം ബൈത്തുറഹ്മയുടെ ഫണ്ട് ഉദ്ഘാടനം റിയാദ് കെ.എം.സി.സി കാസര്‍കോട് ജില്ലാ സെക്രട്ടറി അഷ്‌റഫ് മീപ്‌രിയില്‍ നിന്നും മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ് ഏറ്റുവാങ്ങി. നിര്‍ധന കുടുംബത്തിനുള്ള തയ്യില്‍ മിഷന്‍ മുഷ്താക്ക് കൈക്കമ്പ കൈമാറി. ബൈത്തുറഹ്മ ചെയര്‍മാനും റിയാദ് കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ഹമീദ് തോട്ട അധ്യക്ഷത വഹിച്ചു. ടി.എ മൂസ, എം. അബ്ബാസ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസീസ് ഹാജി, യൂത്ത് ലീഗ് നേതാക്കളായ യൂസഫ് ഉളുവാര്‍, എ.കെ ആരിഫ്, സെഡ്.എ കയ്യാര്‍, സൈഫുള്ള തങ്ങള്‍, ഗോള്‍ഡന്‍ റഹ്മാന്‍, അഷ്‌റഫ് സിറ്റിസന്‍, ജി.സി.സി കെ.എം.സി.സി നേതാക്കളായ സെഡ്.എ മൊഗ്രാല്‍, മഹ്മൂദ് മുട്ടം, സുല്‍ഫി ഷേണി, ആസിഫ് ഉപ്പള സംസാരിച്ചു. ബൈത്തുറഹ്മ കോര്‍ഡിനേറ്ററും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ എ.കെ.എം അഷ്‌റഫ് സ്വാഗതവും സൈനുദ്ദീന്‍ കുമ്പള നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad