Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ സ്വദേശിയായ നവവരന്‍ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു


തൃക്കരിപ്പൂര്‍ (www.evisionnews.in): നാട്ടില്‍ നിന്നെത്തിയ ഭാര്യയെ എയര്‍പോര്‍ട്ടില്‍ നിന്നും താമസസ്ഥലത്തേക്ക് കാറില്‍ കൂട്ടിക്കൊണ്ടുപോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ തൃക്കരിപ്പൂര്‍ സ്വദേശിയായ നവവരന്‍ മരിച്ചു. തൃക്കരിപ്പൂര്‍ എടാട്ടുമലിലെ കുഞ്ഞമ്പു നായരുടെ മകനും റാസല്‍ ഖൈമ ഗാര്‍ഡനിയ്യ ഫ്‌ളവേഴ്‌സ് ഷോപ്പിലെ ജീവനക്കാരനുമായ വിനോദാ (33)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ജയ്മിനിക്കും പരിക്കേറ്റിട്ടുണ്ട്. 

തിങ്കളാഴ്ച രാവിലെ എമിറേറ്റ്‌സ് റോഡില്‍ റാസല്‍ഖൈമ അതിര്‍ത്തിയിലാണ് അപകടമുണ്ടായത്. അഞ്ചു മാസം മുമ്പാണ് വിനോദ് വിവാഹിതനായത്. പിന്നീട് ഗള്‍ഫിലേക്ക് പോയ വിനോദിന്റെ അടുത്തേക്ക് വിസിറ്റിംഗ് വിസയില്‍ പുറപ്പെട്ടതായിരുന്നു ഭാര്യ. തിങ്കളാഴ്ച ഷാര്‍ജ വിമാനത്താവളത്തിലെത്തിയ ഭാര്യയെ കാറില്‍ കൂട്ടിക്കൊണ്ട് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വിനോദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഭാര്യ ജയ്മിനി ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദിന്റെ മൃതദേഹം റാസല്‍ഖൈമയിലെ അല്‍ സഖര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: ശാരത. രാജന്‍, ഗീത, ലത സഹോദരങ്ങളാണ്.


Keywords: Kasaragod-news-dubai-accident-obit




Post a Comment

0 Comments

Top Post Ad

Below Post Ad