കാഞ്ഞങ്ങാട് (www.evisionnews.in): ഓട്ടോ വര്‍ക്‌സ് സെന്റര്‍ ഉടമയെ കാഞ്ഞങ്ങാട്ടെ സര്‍വീസിംഗ് സെന്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ പരിയാരത്ത് താമസക്കുന്ന സന്തോഷിനെ (40)യാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ കുശാല്‍ നഗറിലെ വാഹന സര്‍വീസിംഗ് സെന്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരുഹതയുള്ളതിനാല്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഷോക്കേറ്റതുമൂലം മരണം സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലീസ് പറഞ്ഞു. ചിറ്റാരിക്കാല്‍ സ്വദേശിയാണ് മരിച്ച സന്തോഷ്.
Keywords: Kasaragod-kanhangad-news-autoworks-owner-police-case
Post a Comment
0 Comments