കൊല്ലം (www.evisionnews.in): കാന്‍സര്‍ രോഗിയായ തൊണ്ണൂറുകാരിയായ വൃദ്ധയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. വീടിന് സമീപമുള്ളയാളാണ് പീഡിപ്പിച്ചതെന്ന് വൃദ്ധ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്.പിയുടെ നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേ,ണം ആരംഭിച്ചിട്ടുണ്ട്. വനിതാ കമ്മീഷനും സംഭവത്തില്‍ കേസെടുക്കും.
അഞ്ചു ദിവസം മുമ്പാണ് കടയ്ക്കല്‍ സ്വദേശിയായ തൊണ്ണൂറുവയസുകാരി പീഡനത്തിന് ഇരയായത്. രാത്രി രണ്ടു മണിയോടെ അടുക്കള ഭാഗത്തെ വാതില്‍ തുറന്ന് അകത്തെത്തിയ ആള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. ഒച്ചവച്ച് കുതറിമാറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും മൊഴിയിലുണ്ട്.
ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇരുപത് വര്‍ഷമായി വീട്ടില്‍ തനിച്ചാണ് കഴിയുന്നത്. മക്കള്‍ ഇല്ല. വീടിനടുത്ത് ഉള്ള ആള്‍ തന്നെയാണ് പീഡിപ്പിച്ചതെന്നും അമ്മ പറയുന്നുണ്ട്. അതേസമയം, പീഡനവിവരം അറിഞ്ഞിട്ടും പുറത്തറിയിക്കാതെ ബന്ധുക്കള്‍ മൂടിവച്ചെന്നും പരാതിയുണ്ട്. വൃദ്ധയ്ക്ക് ചികിത്സ നല്‍കാനും ബന്ധുക്കള്‍ തയാറായില്ലെന്നും ആരോപണമുണ്ട്. ശാരീരിക അസ്വസ്ഥ അനുഭവിക്കുന്ന വൃദ്ധയുടെ പേരിലുണ്ടായിരുന്ന സ്വത്തുവകകള്‍ അടുത്ത ബന്ധു തട്ടിയെടുത്തതായും അമ്മ പറയുന്നു.
Keywords:Kollam-news-cancer-sexual-harass
Post a Comment
0 Comments