Type Here to Get Search Results !

Bottom Ad

ആഗ്രഹിച്ചത്‌ ജില്ലാ സെക്രട്ടറി അല്ലെങ്കില്‍ എംഎല്‍എ സ്ഥാനം: എം.വി ബാലകൃഷ്ണന് കിട്ടിയത് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍


കാസര്‍കോട് (www.evisionnews.in) : സി.പി.എം ജില്ലാ സെക്രട്ടറി അല്ലെങ്കില്‍ തൃക്കരിപ്പൂരിലെ എംഎല്‍എയെങ്കിലും ആകാന്‍ വേണ്ടി പാര്‍ട്ടിക്കുള്ളി വര്‍ഷങ്ങളായി കരുക്കള്‍ നീക്കുന്ന സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം.വി ബാലകൃഷ്ണന് ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ പദവി നല്‍കിയതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തെ ഒതുക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തന്ത്രമായി വിലയിരുത്തപ്പെടുന്നു. വ്യവസായ വകുപ്പ് മന്ത്രി ചെയര്‍മാനായ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി തിങ്കളാഴ്ച എം.വി.ബാലകൃഷ്ണന്‍ ചുമതലയേറ്റു.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂരില്‍ ബാലകൃഷ്ണന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്നും അതിനുമുമ്പ് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയാകുമെന്നും അദ്ദേഹത്തിന് വേണ്ടി ഒരു പ്രമുഖ മാധ്യമമടക്കം വമ്പിച്ച പ്രചാരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് രണ്ടും സംഭവിച്ചില്ല. ഇപ്പോള്‍ എല്‍.ഡി.എഫ് അധികാരമേറ്റതോടെ ബോര്‍ഡുകളും കോര്‍പറേഷനുകളും വീതം വെക്കുമ്പോള്‍ സിപിഎമ്മിന് സ്ഥിരമായി കിട്ടാറുള്ള ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനം ബാലകൃഷ്ണന് നല്‍കി സിപിഎം അദ്ദേഹത്തെ ഒതുക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി പദവും ബാലകൃഷ്ണനുണ്ട്.

നേരത്തെ മുന്‍ എം.പി ടി ഗോവിന്ദനും ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായിരുന്നു. ഭാവനാപൂര്‍ണമായ പദ്ധതികള്‍ നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ മികച്ച ഒരു ജനപക്ഷ വ്യവസായ സ്ഥാപനമാക്കി ഖാദി ബോര്‍ഡിനെ മാറ്റാനാകും. ഈ ദൗത്യമാണ് സി.പി.എം സംസ്ഥാന നേതൃത്വം എം.വി ബാലകൃഷ്ണനെ ഏല്‍പ്പിച്ചിട്ടുള്ളത്.


Post a Comment

0 Comments

Top Post Ad

Below Post Ad