Type Here to Get Search Results !

Bottom Ad

കാസർകോട് ഗവ: കോളേജിൽ എം.എസ്‌.എഫിന്റെ പ്രതീകാത്മക ഓണാഘോഷം.


കാസർകോട്: (www.evisionnews)കാസർകോട് ഗവ: കോളേജ് എം.എസ്‌.എഫ്‌ യൂണിറ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ഓണാഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ 9-ാംതീയതി കോളേജ്‌ പി.ടി.എ കമ്മിറ്റിയുടെ കീഴിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ മന്ത്രിയുടെ അപ്രതീക്ഷിതമായ വരവ്‌ കാരണം ഒഴിവാക്കിയിരുന്നു.എസ്‌.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ സെമിനാർ ഉദ്ഘാടനത്തിനായിരുന്നു മന്ത്രി എത്തിയത്‌. അനൗദ്യോഗികമായ പാർട്ടി പരിപാടിയിൽ പങ്കെടുത്ത്‌ കോളേജ്‌ വിദ്യാർത്ഥികളുടെ ഓണാഘോഷം ഇല്ലാതാക്കിയതിന് വിദ്യാർത്ഥികൾക്കിടയിൽ‌ വൻ പ്രതിഷേധമുണ്ടായിരുന്നുവെന്നും . അതിന്റെ ഭാഗമായാണ് ഓണാഘോഷം സംഘടിപ്പിച്ചതെന്ന് എം.എസ്‌.എഫ്‌ നേതാക്കൾ പറഞ്ഞു . വ്യത്യസ്തമായ വസ്ത്രധാരണവും വ്യത്യസ്തമായ കളികളും കൊണ്ട്‌ പ്രതീകാത്മക ഓണാഘോഷം ഏറെ ശ്രദ്ധേയമായി.

keywords : msf_government_college_committee_onam


Post a Comment

0 Comments

Top Post Ad

Below Post Ad