കാസര്‍കോട് (www.evisionnews.in): നെല്ലിക്കുന്ന് കടപ്പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ കണ്ടെത്തി. നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തെ രാമകൃഷ്ണന്റെ മകന്‍ ഉണ്ണി (20)യുടെ മൃതദേഹമാണ് രാവിലെ 11.30 മണിയോടെ സി.പി.സി.ആര്‍.ഐക്ക് സമീപത്ത് കടലോരത്ത് കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ട് കടലില്‍ കുളിക്കുന്നതിനിടെയാണ് ഉണ്ണിയെ കാണാതായത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ നീന്തിരക്ഷപ്പെട്ടിരുന്നു. ഉണ്ണിക്കുവേണ്ടി നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും കോസ്റ്റുഗാര്‍ഡും തിരച്ചില്‍ നടത്തിവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Kewords: Kasaragod-news-found-body-in-chowki-missing-nellikkunn
Post a Comment
0 Comments