മംഗളൂരു:(www.evisionnews.in) സെൻറ് അലോഷ്യസ് കോളേജിലെ മലയാളി വിദ്യാർത്ഥികളുടെ ഓണാഘോഷപരിപാടികൾ "കേളികൊട്ട്"എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന ആഘോഷത്തിൽ ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. യുവകവിയും എഴുത്തുകാരനുമായ വിനോദ്‌കുമാർ പെരുമ്പള ഓണാഘോഷപരിപാടികൾ ഉദ്ഘാടനംചെയ്തു. സെൻറ് അലോഷ്യസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡി. ജോൺ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ രത്ന പ്രകാശ് സ്വാഗതവും കുമാരി അശ്വതി നന്ദിയും പറഞ്ഞു. തിരുവാതിരക്കളിക്കും മാവേലി വേഷത്തിനു പുറമേ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
keywords : onam-mangalore-celebration-aloysius-college

Post a Comment
0 Comments