കാസര്‍കോട് (www.evisionnews.in) : സ്വകാര്യ ബസിന്റെ വാതില്‍പ്പടിയില്‍ നിന്ന് യാത്രചെയ്യുന്നതിനിടയില്‍ വൈദ്യുതി തൂണില്‍ തലയിടിച്ച് യുവാവിന് ഗുരുതരം.
ഉളിയത്തടുക്ക എസ്.പി. നഗറിലെ ഹഫീസി (18)നാണ് പരിക്കേറ്റത്. സീതാംഗോളി-വിദ്യാനഗര്‍ റൂട്ടിലോടുന്ന സ്വകാര്യ ബൈസില്‍ യാത്രചെയ്യുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് സംഭവം
.
ബസ്സില്‍ വിദ്യാര്‍ത്ഥികളടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നതിനാല്‍ വാതില്‍പ്പടിയില്‍ നിന്നായിരുന്നു ഹഫീസ് യാത്ര ചെയ്തത്. അതിനിടെയാണ് എസ്.പി. നഗറിനും ഇസ്സത്ത് നഗറിനും ഇടയില്‍വെച്ച് വൈദ്യുതി തൂണില്‍ തലയിടിച്ചത്. ഉടന്‍ തന്നെ ഹഫീസിനെ കാസര്‍കോട്ടെ ആസ്പത്രിയി
ലും തുടര്‍ന്ന് മംഗലാപുരത്തേക്കും മാറ്റുകയായിരുന്നു. ബസ് വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയിലാക്കി.
Keywords: Bus-foot-board-Accident-vidhyanagr
Post a Comment
0 Comments