ക്ലാസില്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെ പുറത്താക്കിയത് ചോദ്യം ചെയ്യാനെത്തിയ വിദ്യാര്‍ത്ഥിയാണ് മുകേഷിനെ കുത്തിയത്. ഇരുവരും വാക്കുതര്‍ക്കമായതിനെ തുടര്‍ന്ന് പരീക്ഷ എഴുതിക്കൊണ്ടിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയും ചേര്‍ന്ന് അധ്യാപകനെ അക്രമിക്കുകയായിരുന്നു. സഹപാഠികളുടെ മുമ്പില്‍ വെച്ച് രണ്ടുവിദ്യാര്‍ത്ഥികള്‍ മുകേഷ് കുമാറിനെ തുടരെത്തുടരെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
രണ്ടുപേരെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായി. ഒരാള്‍ക്ക് പതിനെട്ട് വയസ് തികയാന്‍ രണ്ടുമാസം കൂടി വേണമെന്നും പോലീസ് പറഞ്ഞു. രണ്ടിലധികം തവണ പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ കുറച്ചു ദിവസമായി മുകേഷ് കുമാറിനേയും സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയും ഭീഷണിപ്പെടുത്തിയിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.
Post a Comment
0 Comments