Type Here to Get Search Results !

Bottom Ad

കാലിക്കടവില്‍ ബൈത്തുറഹ്മക്ക് കട്ടില വെച്ചു


കുന്നുംകൈ (www.evisionnews.in): കുന്നുംകൈ വെസ്റ്റ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ, കെ.എം.സി.സി കമ്മിറ്റി ഭീമനടി കാലിക്കടവില്‍ നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ കട്ടില വെക്കല്‍ കര്‍മം എന്‍.പി.എം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ കാര്‍മികത്വത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. 

മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് എ ദുല്‍കിഫിലി അധ്യക്ഷത വഹിച്ചു. ജാതിയില്‍ അസിനാര്‍ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ സൈനുദ്ധീന്‍ ചികിത്സാസഹായം വിതരണവും ഹനീഫ ചെമ്പ്രങ്ങാനം നിര്‍മാണ ഫണ്ട് വിതരണവും നടത്തി. സയ്യിദ് ഫസല്‍ ഹാമിദ് കൊയമ്മ തങ്ങള്‍, മൗവ്വല്‍ അഷ്റഫ് അബുദാബി, ടി.പി അബ്ദുല്‍ കരീം ഹാജി, പി.കെ അബ്ദുല്‍ കരീം മൗലവി, സി.എച്ച് അസീസ്, എ.വി അബ്ദുല്‍ ഖാദര്‍, കെ. നൗഷാദ്, മുബഷിര്‍ പെരുമ്പട്ട, വി.പി നൂറുദ്ദീന്‍ മൗലവി, ടി.പി നസീര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad