കാസര്‍കോട് (www.evisionnews.in): നുള്ളിപ്പാടി ചെന്നിക്കരയില്‍ നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടത്തിയ കാസര്‍കോട് നഗരസഭാ വാതക ശ്മശാനം (ഗ്യാസ് ക്രിമിറ്റോറിയം) പ്രവര്‍ത്തന സജ്ജമാക്കാത്തതിന് പിന്നില്‍ ശ്മശാന നവീകരണ നിര്‍ണാണ പദ്ധതിയില്‍ നടന്ന അഴിമതി മൂടിവെക്കാനാണെന്ന ആരോപണം ശക്തമായി. ശ്മശാനം നവീകരിച്ചിട്ട് വര്‍ഷങ്ങളായി. ഇതിന്റെ ഉദ്ഘാടനവും നടന്നു. ഇനി ശ്മശാനം പ്രവര്‍ത്തന സജ്ജമാക്കുന്നതിന് മുമ്പ് ഒരിക്കല്‍കൂടി നവീകരണം നടത്തണം. ഇതിലൂടെയും കരാറുകാര്‍ക്കും മറ്റും വന്‍തുക തട്ടാമെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിന് നഗരസഭയിലെ ഭരണ നിര്‍വഹണ നേതൃത്വവുംകൂട്ടു നില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഗ്യാസ് ക്രിമിറ്റോറിയം പദ്ധതി നടപ്പാക്കിയതിലും വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരിസരവാസികളുടെ ആക്ഷേപം. പുതിയ പദ്ധതി പ്രവര്‍ത്തന സജ്ജമായാല്‍ നിര്‍മാണത്തിലെ തട്ടിപ്പുകളും ഒന്നൊന്നായി പുറത്തുവരും. ഇതൊഴിവാക്കാനാണ് മനപ്പൂര്‍വ്വം ശ്മശാനത്തോട് നഗരസഭാ അധികൃതര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത്.
നഗരസഭ 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് ആധുനികരീതിയില്‍ വാതകം ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന ശ്മശാനം നിര്‍മിച്ചത്. കുഴല്‍ക്കിണര്‍ ഇല്ലാത്തതിനാലാണ് ശ്മശാനം ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത്. ഇതിനുള്ള പണം നഗരസഭ അനുവദിച്ചിട്ടും തുടര്‍നടപടി ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം.
Keywords: Kasaragod-news-gas-Crematorium-cnennikkara
Post a Comment
0 Comments