Type Here to Get Search Results !

Bottom Ad

അഞ്ചുദിവസം മുമ്പ് വീടുവിട്ടിറങ്ങിയ ഗൃഹനാഥനെ കാണാതായതായി പരാതി


ചെറുവത്തൂര്‍ (www.evisionnews.in): അഞ്ചുദിവസം മുമ്പ് വീടുവിട്ടിറങ്ങിയ ഗൃഹനാഥനെ കാണാതായതായി പരാതി. പിലിക്കോട് പുത്തിലോട്ടെ ലക്ഷമണനെ (60)യാണ് കാണാതായത്. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പലയിടങ്ങൡലും അന്വേഷിച്ചെങ്കിലും ഒരുവിവരവും ലഭിച്ചില്ല. ഇതേതുടര്‍ന്ന് വീട്ടുകാര്‍ ചീമേനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ലക്ഷ്മണന്‍ ഇടയ്ക്കിടെ ഇത്തരത്തില്‍ വീട്ടില്‍നിന്നും പോകാറുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്താറുമുണ്ടെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പരാതിയില്‍ പറയുന്നു. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 04672250220 (ചീമേനി പോലീസ് സ്റ്റേഷന്‍), 9497980919 (സബ് ഇന്‍സ്പെക്ടര്‍ ചീമേനി) എന്നീ നമ്പറുകളില്‍ അറിയിക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad